നിവിൻ പോളി പീഡിപ്പിച്ചെന്ന പരാതി: സംഭവത്തിൽ മൊഴിയെടുപ്പ് പോലും നടന്നില്ല, നടനെ രക്ഷിച്ചത് പോലീസെന്ന് പരാതിക്കാരി
നടൻ നിവിൻ പോളിയെ രക്ഷിച്ചത് പോലീസാണെന്ന് പരാതിക്കാരി. പോലീസുമായി നിവിൻ പോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം. അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിൻ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു, പരാതിക്കാരി പറഞ്ഞു. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ബലാത്സംഗപരാതിയിൽ നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനി പരാതി നൽകിയത്. എന്നാൽ, ബലാത്സംഗം നടന്നെന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)