ലുലു ഐപിഒ: ഓഹരി സംബന്ധിച്ച് പ്രത്യേക അറിയിപ്പ്; വിശദമായി അറിയാം
ലുലു റീട്ടെയിൽ ഓഹരിയുടെ അന്തിമവില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2.04 ദിർഹം ആണ് അവസാന വിലയായി പ്രഖ്യാപിച്ചത്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് 135 ബില്യൺ ദിർഹത്തിൻ്റെ മൊത്തത്തിലുള്ള ഡിമാൻഡ് ഐപിഒ കൈവരിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഗവൺമെൻ്റിതര യുഎഇയിലെ ഐപിഒയ്ക്കുള്ള റെക്കോർഡാണിത്. എല്ലാ ഘട്ടങ്ങളിലുമായി 25 തവണയിലധികം ഐപിഒ ഓവർ സബ്‌സ്‌ക്രൈബ് ചെയ്തു. ഈ ഓഫർ 6.32 ബില്യൺ ദിർഹത്തിൻ്റെ മൊത്ത വരുമാനം സമാഹരിച്ചതോടെ ഇത് 2024 ൽ യുഎഇയിലെ ഏറ്റവും വലിയ ഐപിഒ ആയി മാറി. പ്രൊഫഷണൽ നിക്ഷേപകർക്ക് കൂടുതൽ ഓഹരികൾ അനുവദിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് ലുലു റീട്ടെയിൽ ഐപിഒ 5 ശതമാനം വർധിപ്പിച്ച് 30 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്. മുൻപ് പ്രഖ്യാപിച്ച 2.58 ബില്യൺ ഷെയറുകളിൽ നിന്ന് (2,582,226,338) 3.09 ബില്യൺ ഷെയറുകളായി (3,098,671,605) വർധിപ്പിച്ചു. 516,445,267 അധിക ഷെയറുകൾ യോഗ്യതയുള്ള പ്രൊഫഷണൽ നിക്ഷേപകർക്ക് നീക്കിവച്ചിരിക്കുകയാണ്. നവംബർ 14ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ലുലു റീട്ടെയിൽ ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുലു റീട്ടെയിൽ ഐപിഒയ്ക്ക് അസാധാരണമാം വിധം റീട്ടെയിൽ നിക്ഷേപക താത്പര്യം ലഭിച്ചു. 82,000 ത്തിലധികം റീട്ടെയിൽ നിക്ഷേപകർ ഓഫർ സബ്‌സ്‌ക്രൈബ് ചെയ്‌തു. കഴിഞ്ഞ 10 വർഷത്തിനിടയിലെ യുഎഇ ഐപിഒയുടെ റെക്കോർഡാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)