Posted By sneha Posted On

യുഎഇയിൽ ​ ജീ​വ​ന​ക്കാ​ർ​ക്ക് ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി; ര​ജി​സ്റ്റ​ർ ചെയ്യാം ഇങ്ങനെ

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. നി​ല​വി​ലെ ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യ​ത്തി​ന് പ​ക​ര​മാ​യി പ്രോ​വി​ഡ​ൻറ്​ ഫ​ണ്ട് മാ​തൃ​ക​യി​ലാ​ണ് യു.​എ.​ഇ ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

നി​ല​വി​ലെ ഗ്രാ​റ്റു​വി​റ്റി സം​വി​ധാ​ന​ത്തി​ന് പ​ക​രം തൊ​ഴി​ലു​ട​മ ന​ൽ​കു​ന്ന വി​ഹി​തം നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് അ​തി​ൻറെ ലാ​ഭ​മ​ട​ക്കം വി​ര​മി​ക്കു​മ്പോ​ൾ ജീ​വ​ന​ക്കാ​ര​ന്​ ന​ൽ​കു​ന്ന​താ​ണ് യു.​എ.​ഇ ആ​വി​ഷ്ക​രി​ച്ച ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി. ഇ​തി​നാ​യി തൊ​ഴി​ൽ ദാ​താ​വി​ൽ​നി​ന്ന് നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ ദ​മാ​ൻ, ലു​നേ​റ്റ്, നാ​ഷ​ന​ൽ ബോ​ണ്ട് എ​ന്നി​വ​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യം നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി തൊ​ഴി​ലു​ട​മ​ക്ക് ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക​ലാ​ഭം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത് ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മ​ല്ല. എ​ന്നാ​ൽ, സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ താ​ൽ​പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *