Posted By sneha Posted On

ആഡംബര ജീവിതത്തിനായി യുഎഇ സ്വദേശിയായി വേഷമിട്ട് തട്ടിയത് വൻതുക; ഒടുവിൽ പിടിയിൽ, 20 വർഷം തടവ്

യുഎഇ സ്വദേശിയായി വേഷമിട്ട് വൻതുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതിന് ലെബനീസുകാരനെ സാൻ അന്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. സ്വദേശി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള, യുഎഇയിൽ നിന്നുള്ള ഉന്നത ബിസിനസുകാരനും നയതന്ത്രജ്ഞനുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി അലക്സ് ടാന്നസ് (39) ലോകത്തെങ്ങുമുള്ള ഇരകളെ ഒാൺലൈൻ വഴി കബളിപ്പിച്ച് ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്തത്. വിവിധ പദ്ധതികളിലേയ്ക്ക് നിക്ഷേപം ക്ഷണിച്ച് വൻ വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനങ്ങൾ പ്രതി ഇരകൾക്ക് നൽകുകയായിരുന്നു. ലഭിച്ച വൻ തുകകള്‍ പ്രതി സ്വന്തം ആഡംബര ജീവിതത്തിനും കുടുംബത്തിനും വേണ്ടി ചെലവഴിച്ചതായും കണ്ടെത്തി. പ്രതിയെ വൈകാതെ പിടികൂടുകയും ചെയ്തു. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പദ്ധതിയിൽ നിക്ഷേപം നടത്താൻ പ്രതി തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഇരകളിലൊരാളായ ബെൽജിയത്തിൽ നിന്നുള്ള മാർക്ക് ഡി സ്പീഗലേരി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *