യുഎഇ കാലാവസ്ഥ; റെഡ് അലർട്ട് പ്രഖ്യാപിച്ചു
യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കുന്ന സമയത്ത് താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്. കനത്ത മൂടൽ മഞ്ഞ് ആയതിനാൽ മോശം ദൃശ്യപരതയാണെന്നും താമസക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇ ശൈത്യകാലത്തേക്ക് മാറുമ്പോൾ, താപനില കുറയുന്നതിനാൽ കാലാവസ്ഥ സുഖകരമാകും. എന്നാൽ രാവിലെ മൂടൽമഞ്ഞ് ഉള്ളതിനാൽ വാഹനമോടിക്കുന്നവരുടെ സുരക്ഷയ്ക്കായി വേഗപരിധി കുറയ്ക്കാനും മുന്നറിയിപ്പുണ്ട്. ഇന്ന് രാവിലെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞുള്ള അവസ്ഥയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. രാത്രിയിൽ ഈർപ്പമുള്ള അവസ്ഥ പ്രതീക്ഷിക്കുന്നു, ശനിയാഴ്ച രാവിലെയും തുടരും, ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)