യുഎഇയിൽ വാഹനത്തിൽ അനധികൃതമായി മദ്യം വില്‍ക്കാന്‍ ശ്രമം, ശിക്ഷ വിധിച്ച് അധികൃതർ
അറബ് പൗരനെ നാടുകടത്താന്‍ ദുബായ്. ദുബായ് വാഹനത്തിൽ മദ്യം വിൽക്കാൻ ശ്രമിച്ച അറബ് പൗരനു തടവും നാടുകടത്തലിനുമാണ് ശിക്ഷ വിധിച്ചത്. വിൽപ്പനയ്ക്കായി മദ്യം വാങ്ങി സൂക്ഷിച്ച കുറ്റത്തിനാണ് ദുബായ് ക്രിമിനൽ കോടതി അറബ് പൗരന് ശിക്ഷ വിധിച്ചത്. വാഹനത്തില്‍ മദ്യം സൂക്ഷിച്ചതായി പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സിഐഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. മുറാഖബാദിലെ വാഹന പാർക്കിങ്ങിൽനിന്ന് അറബിപൗരന്‍റെ വാഹനം സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഒരു മാസത്തെ തടവു കഴിഞ്ഞാൽ ഇയാളെ നാടുകടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)