യുഎഇയിലെ ഈ എമിറേറ്റ്സിലെ പൊതുമാപ്പ് സേവന കേന്ദ്രത്തിന്റെ പ്രവർത്തനസമയം വെട്ടികുറച്ചു
ദുബായ് കോൺസുലേറ്റിലെ പൊതുമാപ്പ് സേവന കേന്ദ്രത്തിന്റെ പ്രവർത്തനസമയം വെട്ടികുറച്ചു. ശനി, ഞായർ ദിവസങ്ങളിൽ സേവന കേന്ദ്രം പ്രവർത്തിക്കില്ല. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് പൊതുമാപ്പ് സേവനം ലഭിക്കുക.
പൊതുമാപ്പ് സേവനത്തിനായി എത്തുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞതിനാലാണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞമാസം 31-നാണ് യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കേണ്ടിയിരുന്നത്. പിന്നീട് ഡിസംബർ 31 വരെ നീട്ടുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)