യുഎഇയിലെ സ്‌കൂളുകള്‍ക്ക് തോന്നിയ പോലെ ഫീസ് കൂട്ടാനാവില്ല; പരമാവധി വര്‍ധനവ് 15 ശതമാനം മാത്രം
അബുദാബിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് അബൂദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്ക്). അസാധാരണമായ വര്‍ധനവിന് അംഗീകാരം തേടുന്നതിന് മുമ്പ് ഒരു കൂട്ടം നിബന്ധനകള്‍ പാലിക്കണണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്നു. അബൂദാബിയുടെ വിദ്യാഭ്യാസ ചെലവ് സൂചികയെ അടിസ്ഥാനമാക്കി അസാധാരണമായ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവിന് അഡെക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.ഫീസ് വര്‍ധിപ്പിക്കാന്‍ യോഗ്യത നേടുന്നതിന്, സ്‌കൂളുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ സാമ്പത്തിക നഷ്ടം തെളിയിക്കുകയും ഈ കാലയളവിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകള്‍ നല്‍കുകയും വേണം. കൂടാതെ, അവര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കുകയും സാധുതയുള്ള ലൈസന്‍സ് കൈവശം വയ്ക്കുകയും സ്‌കൂളിന്റെ ആകെ ശേഷിയുടെ കുറഞ്ഞത് 80 ശതമാനം വിദ്യാര്‍ഥികളെങ്കിലും നിലവില്‍ പഠനം തുടരുകയും വേണം. അപേക്ഷയ്ക്ക് അഡെക്കിന്റെ അംഗീകാരം ലഭിച്ചാല്‍, ഓരോ അധ്യയന വര്‍ഷവും ഒരു തവണ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതി ലഭിക്കും
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)