നോർക്ക സെൻററിൽ ഇന്ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ല; സ്ലോട്ട് ലഭിച്ചവർക്ക് മാറ്റി നൽകി
നോർക്ക കോഴിക്കോട് സെൻററിൽ ഇന്ന് (2024 നവംബർ 12 ന്) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. നോർക്ക റൂട്ട്സിന്റെ കോഴിക്കോട് സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ 2024 നവംബർ 12 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ സി. രവീന്ദ്രൻ അറിയിച്ചു.
ഇതിനായി സ്ലോട്ട് ലഭിച്ചവർ നവംബർ 14ന് (14/11/2024) രാവിലെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 7012609608 എന്ന നമ്പറിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)