യുഎഇയിൽ ഗതാഗതത്തിരക്ക് കുറക്കാൻ വർക്ക് ഫ്രം ഹോം സഹായകരമെന്ന് പഠനം
ജീവനക്കാർക്ക് സൗകര്യപ്രദമായ ജോലി സമയം അനുവദിക്കുകയോ വർക്ക് ഫ്രം ഹോം നൽകുകയോ ചെയ്യുന്നതിലൂടെ ദുബൈയിൽ തിരക്കേറിയ സമയങ്ങളിലെ രൂക്ഷമായ ഗതാഗത ക്കുരുക്കിന് വലിയ തോതിൽ പരിഹാരം കാണാനാവുമെന്ന് പഠന റിപ്പോർട്ട്.ഏറ്റവും തിരക്കേറിയ സമയമായ രാവിലെ യാത്രാസമയം 30 ശതമാനം വരെ കുറക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തൽ. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ ട്രാഫിക് ഫ്ലോ പ്ലാനിൻറെ അംഗീകാരത്തോടെ നടത്തിയ രണ്ട് സർവേകളിലാണ് പുതിയ കണ്ടെത്തൽ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) ദുബൈ മാനവ വിഭവ ശേഷി വകുപ്പും ചേർന്നാണ് സർവേ ഫലം ചൊവ്വാഴ്ച പുറത്തുവിട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)