യുഎയിൽ ദേശീയ ദിനാഘോഷത്തിൽ നാല് ദിവസത്തെ ആഘോഷ പരിപാടികൾ; ഇനി ‘ഈദ് അൽ ഇത്തിഹാദ്’
യുഎഇയിലെ പ്രധാന ദേശീയ ആഘോഷങ്ങളിലൊന്നായ ദേശീയ ദിനത്തിന് പുതിയ പേര്. ‘ഈദ് അല്‍ ഇത്തിഹാദ്’ എന്നാണ് ദേശീയ ദിനം ഇനിമുതൽ അറിയപ്പെടുക. പുതിയ പേര് ‘യൂണിയന്‍’ അഥവാ ഇത്തിഹാദ് എന്ന പ്രമേയത്തെ ഊന്നിപ്പറയുകയും 1971 ഡിസംബര്‍ രണ്ടിലെ എമിറേറ്റ്സുകളുടെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നതായി സംഘാടക സമിതി വ്യക്തമാക്കി. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് ഉത്സവച്ഛായയില്‍ ദേശീയ ദിനം ആഘോഷിക്കാറുള്ളത്. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന കേന്ദ്രം ഇതുവരെ വ്യക്തമായിട്ടില്ല. ഏഴ് എമിറേറ്റുകളിലുടനീളമുള്ള ‘ഈദ് അല്‍ ഇത്തിഹാദ് സോണുകളില്‍’ ഒന്നിലധികം ആഘോഷ പരിപാടികള്‍ ഉണ്ടാകും. ഈ പ്രമേയം രാജ്യത്തിന്റെ ‘സ്വത്വം, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് ദേശീയ ദിനം ആഘോഷിക്കാറുള്ളത്. യുഎഇ ഭരണാധികാരികള്‍ സാധാരണയായി പങ്കെടുക്കാറളുള്ള ഒരു മഹത്തായ ആഘോഷ വേളയാണിത്. ഈ വർഷത്തെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഈ വര്‍ഷത്തെ ദേശീയ ദിന അവധി. ഡിസംബര്‍ 2, 3 തീയതികളില്‍ യഥാക്രമം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി വരുന്നത്. ശനി, ഞായര്‍ വാരാന്ത്യവുമായി ചേരുമ്പോള്‍ അവധി നാല് ദിവസമായി നീളും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സ്‌കൂളുകള്‍, കുടുംബങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും ആഘോഷത്തില്‍ പങ്കുചേരണമെന്ന് ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആന്‍ഡ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ഈസ അല്‍സുബൗസി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)