അമിതവണ്ണമാണോ പ്രശ്നം? എങ്കിൽ ഭക്ഷണങ്ങള്‍ മാത്രമല്ല, ഈ ശീലങ്ങളും ഒഴിവാക്കണം
പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. വളരെ മെലിഞ്ഞിരുന്ന വ്യക്തികള്‍ വേഗത്തില്‍ വണ്ണം വെയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നത് മാത്രമല്ല, നമ്മള്‍ പോലും ശ്രദ്ധിക്കാതെ ചെയ്ത് പോകുന്നതും, ചിലര്‍ നല്ലതാണെന്ന് കരുതി ചെയ്യുന്നതുമായ പല കാര്യങ്ങളും അമിതമായിട്ടുള്ള വണ്ണത്തിലേയ്ക്ക് നയിക്കുന്നുണ്ട്. അത്തരം ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ആഹാരം ഒഴിവാക്കുന്നത്
ശരീരഭാരം കുറയ്ക്കാന്‍ ആഹാരം കഴിക്കാതിരിക്കുന്നത് നല്ലതാണ് എന്ന് കരുതുന്ന നിരവധി സുഹൃത്തുക്കള്‍ നമുക്ക് ചുറ്റിലും ഉണ്ടായിരിക്കാം. എന്നാല്‍, സത്യത്തില്‍ ആഹാരം ഒഴിവാക്കുന്നതും അമിതവണ്ണത്തിന് കാരണമാണ്. നമ്മള്‍ ആഹാരം കൃത്യസമയതത് കഴിക്കാതിരിക്കുമ്പോള്‍ ശരീരത്തിന് വേണ്ടത്ര കാലറി ലഭിക്കാതെ വരുന്നു. ഈ കാലറിയുടെ കുറവ് നികത്തുന്നതിനായി കൊഴുപ്പ് ശേഖരിച്ച് വെയ്ക്കാന്‍ ആരംഭിക്കും. ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കും. കൂടാതെ, മെറ്റബോളിസം കുറയുന്നതിനും ഇത് കാരണമാകുന്നു. മെറ്റബോളിസം കുറയുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
നിര്‍ജീലകരണം
നമ്മുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആഹാരം മാത്രം പോര, നല്ലപോലെ വെള്ളവും കുടിക്കണം. നല്ലപോലെ വെള്ളം കുടിച്ചാല്‍ മാത്രമാണ് ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറംതള്ളുകയുള്ളൂ. കൂടാതെ, ശരീരത്തില്‍ കൃത്യമായി വെള്ളം ലഭിച്ചില്ലെങ്കില്‍ അത് അമിതവണ്ണത്തിനും കാരണമാകുന്നുണ്ട്. നിര്‍ജലീകരണം, വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നതിലേയ്ക്കും, ശരീരഭാരം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.
സോഷ്യല്‍ മീഡിയ
രാവിലെ എഴുന്നേറ്റാല്‍ നമ്മള്‍ പോലും അറിയാതെ ആദ്യം എടുത്ത് നോക്കുന്നത് സോഷ്യല്‍ മീഡിയ ആണ്. ഈ സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്നതും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. കാരണം, അനാവശ്യ ടെന്‍ഷന്‍, സ്‌ട്രെസ്സ് എന്നിവ നല്‍കുന്നതിന് പ്രധാന കാരണമാണ് സോഷ്യല്‍ മീഡിയ. അതില്‍ കാണുന്ന ഓരോ കാര്യങ്ങളും വ്യക്തികളെ സ്വാധീനിക്കുന്നു. ഇത് ടെന്‍ഷനും സ്‌ട്രെസ്സും വര്‍ദ്ധിപ്പിക്കുന്നു. സ്‌ട്രെസ്സ് വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിന് കാരണമാണ്.
വേഗത്തില്‍ കഴിക്കുന്നത്
ആഹാരം കഴിക്കുമ്പോള്‍ സാവധാനത്തില്‍ നല്ലപോലെ ചവച്ചരച്ച് കഴിക്കണം എന്നാണ് പറയാറ്. എന്നാല്‍, ചിലര്‍ വളരെ വേഗത്തില്‍ ആഹാരം കഴിക്കും. എന്നാല്‍, ഇത്തരത്തില്‍ വേഗത്തില്‍ ആഹാരം കഴിക്കുന്നവരില്‍ അമിതവണ്ണം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം, തലച്ചോറിന് വയര്‍ നിറഞ്ഞോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാതെ വരികയും, അതിനാല്‍, അമിതമായി ആഹാരം കഴിക്കുന്ന അവസ്ഥയിലേയ്ക്ക് ഇത് നയിക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)