യുഎഇയിൽ കാർ മറിഞ്ഞ് 13കാരന് ദാരുണാന്ത്യം
ഷാർജയിലെ മലീഹ റോഡിൽ അമിത വേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഇമാറാത്തിയായ 13കാരൻ മരിച്ചു. വാഹനം ഓടിച്ചിരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. അപകടത്തിൽ പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഷാർജ പൊലീസ് അൽ ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)