അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്സ്
ദുബൈ നോളജ് ആൻഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക് (കെ.എച്ച്.ഡി.എ) പിറകെ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നോളജ് (റാക് ഡി.ഒ.കെ). സ്കൂള്‍ അധ്യാപകര്‍, പ്രധാനാധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍, സ്കൂള്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാ. വിദ്യാലയത്തിന്റെ പ്രകടന നിലവാരം ഉയര്‍ത്തുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരും റാസല്‍ഖൈമയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്നവരുമായ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസക്കായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്കൂള്‍ മാനേജ്മെന്റിന്റെ സാക്ഷ്യപത്രം, ബിരുദ-ബിരുദാനന്തര സാക്ഷ്യപത്രം, താമസ രേഖകള്‍ തുടങ്ങിയവയും സമര്‍പ്പിക്കണം.വിദ്യാലയങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരെയും മികച്ച സേവനം ചെയ്യുന്നവരെയും രാജ്യത്ത് നിലനിര്‍ത്തുകയും വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രതിഭകളെ യു.എ.ഇയിലേക്ക് ആകര്ഷിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ക്കായുള്ള ഗോള്‍ഡന്‍ വിസ പ്രഖ്യാപനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)