യുഎഇയിൽ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ വിലയിരുത്തി
അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ പ്രതിനിധി സംഘം വിലയിരുത്തി. താമസ നിയമ ലംഘകരുടെ വിസ രേഖകൾ ശരിയാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ അനുകരണീയമാണെന്ന് എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ വ്യക്തമാക്കി. ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന പേരിൽ ആരംഭിച്ച പൊതുമാപ്പ് സംരംഭത്തിൻറെ പ്രവർത്തനങ്ങൾ ഉദ്യോഗസ്റ്റർ സംഘത്തിന് വിശദീകരിച്ചു നൽകി.അസോസിയേഷൻ ചെയർവുമൺ ശൈഖ നജ്ല അൽ ഖാസിമിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെത്തിയ സംഘത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)