Posted By sneha Posted On

പ്രവാസികളടക്കം ശ്രദ്ധിക്കേണ്ടത്; ആധാർ കാർഡ് ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നുണ്ടോ? അറിയാൻ ഈ വഴി സഹായിക്കും

ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന മാർ​ഗങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ആധാർ വിശദാംശങ്ങളിലേക്ക് ആർക്കെങ്കിലും ആക്‌സസ് ഉണ്ടെങ്കിലും അവർക്ക് ബയോമെട്രിക് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.

ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാം- ഘട്ടങ്ങൾ

  • ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനായി myAadhaar പോർട്ടലില്‍ ആദ്യം പ്രവേശിക്കുക
  • നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും
  • നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ഇതിലൂടെ സഹായിക്കും
  • “ഓതന്‍റിക്കേഷൻ ഹിസ്റ്ററി” ഓപ്‌ഷൻ തെരഞ്ഞെടുത്ത് അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന കാലയളവിനുള്ള തിയതി ശ്രേണി തെരഞ്ഞെടുക്കുക
  • ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകൾ ഉണ്ടോയെന്ന് നോക്കുക
  • സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഉടനെ അത് UIDAIയിൽ റിപ്പോർട്ട് ചെയ്യണം
  • യുഐഡിഎഐയുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈനായ 1947ന്‍റെ സഹായം ഇതിനായി തേടാവുന്നതാണ്
  • [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കും റിപ്പോർട്ട് അയയ്ക്കാം 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *