Posted By sneha Posted On

യുഎഇയിലെ പുതിയ ടോൾ ​ഗേറ്റുകൾ ഏതാനും ദിവസങ്ങൾക്കകം തുറക്കും; അറിയേണ്ടതെല്ലാം

യുഎഇയിൽ രണ്ട് സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ഈ വർഷം നവംബർ 24നാണ് രണ്ട് സാലിക് ​ഗേറ്റുകൾ പ്രവർത്തന ക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും. അൽ ഖെയിൽ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് ​ഗേറ്റുകൾ വരുന്നത്. അൽ ഖെയിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡിൽ അൽ മെയ്ദാനും ഉം അൽ സെയ്ഫ് സ്ട്രീറ്റിനിടയിലെ അൽ സഫ സൗത്തിലുമാണ് പുതിയ സാലിക് ടോൾ സ്ഥാപിക്കുന്നത്. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന രണ്ട് പുതിയ ടോൾ ഗേറ്റുകൾ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും. ഷാർജ, അൽ നഹ്ദ, അൽ ഖുസൈസ് എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം വാഹനമോടിക്കുന്നവർക്ക് എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അൽ ഖൈൽ റോഡിലേക്ക് പ്രവേശിക്കാൻ ഈ പാലം ഉപയോഗിക്കുന്നതിനാൽ ബിസിനസ് ബേ ഒരു പ്രധാന വഴിയാണ്.

ബിസിനസ് ബേ ക്രോസിങ് ഗേറ്റ് ട്രാഫിക് കുറയ്ക്കും:

  • അൽ ഖൈൽ റോഡിൽ 12 മുതൽ 15 ശതമാനം വരെ
  • അൽ റബാത്ത് സ്ട്രീറ്റിൽ 10 മുതൽ 16 ശതമാനം വരെ

അൽ സഫ സൗത്ത് ഗേറ്റ്:

  • ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മൈദാൻ സ്ട്രീറ്റിലേക്കുള്ള വലത് വശത്തേയ്ക്കുള്ള ​ഗതാ​ഗതത്തിരത്തിൽ 15 ശതമാനം കുറവുണ്ടാകും
  • ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റിനും മെയ്ഡാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും
  • വിശാലമായ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കും അൽ അസയേൽ സ്ട്രീറ്റിലേക്കും ​ഗതാ​ഗതം സു​ഗമമാക്കുക.

ദുബായിലെ പ്രധാന ഹൈവേകളിൽ റോഡ് ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ടോൾ ആണ് സാലിക് ഗേറ്റുകൾ. റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുളള വരുമാനം വ‍ർധിപ്പിക്കുന്നതിനും ഗതാഗതതടസം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് 2007 ൽ എമിറേറ്റിൽ സാലിക്ക് ​ഗേറ്റുകൾ സ്ഥാപിച്ചത്. ഈ ഗേറ്റുവഴി കടന്നുപോകുമ്പോൾ ഓരോ യാത്രയ്ക്കും സാലിക്ക് കാ‍ർഡുകളിൽ നിന്ന് നാല് ദിർഹം ഈടാക്കും. അൽ ബർഷ, അൽ ഗർഹൂദ് ബ്രിഡ്ജ്, അൽ മക്തൂം ബ്രിഡ്ജ്, അൽ മംമ്സാർ സൗത്ത്, അൽ മംമ്സാർ നോർത്ത് അൽ സഫ,എയർ പോർട്ട് ടണൽ, ജബൽ അലി, എന്നിവയാണ് ദുബായിൽ നിലവിലുളള മറ്റ് 8 സാലിക് ഗേറ്റുകൾ. ദുബായിൽ ടോൾ ഗേറ്റുകൾ കൂടുതലുളളത് തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ്. ഷാർജയിൽ താമസിച്ച് ദുബായ് ജബൽ അലിയിൽ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തി ആണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലൂടെയാണ് യാത്രയെങ്കിൽ അഞ്ച് സാലിക്ക് ഗേറ്റുകൾ കടക്കണം. തിരിച്ചും സമാന രീതിയിലാണ് യാത്രയെങ്കിൽ ഒരു ദിവസം 40 ദിർഹം സാലിക്ക് ടോളിനായി മാറ്റിവയ്ക്കേണ്ടിവരും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *