Posted By sneha Posted On

യുഎഇയിലെ ഊ എ​മി​റേ​റ്റി​ലെ ടാ​ക്സികളിൽ പു​ക​വ​ലി ക​ണ്ടെ​ത്താ​ൻ എ.​ഐ ക്യാമ​റ

ദുബൈ എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) 500 എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ഫ്ര​ഷ്​​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി.കൂ​ടാ​തെ കാ​റി​ന​ക​ത്ത്​ പു​ക​വ​ലി ക​ണ്ടെ​ത്തു​ന്ന​തി​ന്​ നി​ർ​മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച പു​തി​യ സം​രം​ഭ​ത്തി​ൻറെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ടാ​ക്സി​ക​ളി​ലെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി എ​മി​റേ​റ്റി​ലു​ട​നീ​ളം ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.ടാ​ക്സി യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര അ​നു​ഭ​വ​ങ്ങ​ൾ​ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ​യു​ടെ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ൻറ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ശി​ക്കി​ർ പ​റ​ഞ്ഞു.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡ്രൈ​വ​ർ​മാ​ർ​ക്കും ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളി​ലെ​യും വി​വി​ധ ക​മ്പ​നി​ക​ളി​ലെ​യും ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ​ക്കും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ക്കും. ടാ​ക്സി​ക​ളി​ലെ ശു​ചി​ത്വ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ സം​രം​ഭ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ആ​ർ.​ടി.​എ ഒ​രു അ​ള​വ്​ സൂ​ചി​ക​യും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *