യുഎഇയിലുള്ളവർ ഈ മുന്നറിയിപ്പുകളെ കുറിച്ച് അറിഞ്ഞിരിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ഡിജിറ്റൽ കണ്ടുപിടുത്തങ്ങൾ വ്യക്തികളുടെ ജീവിതം കൂടുതൽ എളുപ്പമാക്കി മാറ്റിയെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ അത് തട്ടിപ്പിനുള്ള പുതിയ വഴികൾ തുറന്നിടുക കൂടിയാണ് ചെയ്തത്. കഴിഞ്ഞ വർഷം 12.5 ബില്യൺ ഡോളർ അഥവാ 45.9 ബില്യൺ ദിർഹർ സൈബർ തട്ടിപ്പിലൂടെ യുഎസിൽ മാത്രം നഷ്ടപ്പെട്ടു എന്നാണ് എഫ് ബി ഐയുടെ കണക്കുകൾ. കൃത്യമായ ബോധവൽക്കരണവും ജാഗ്രതയും മാത്രമാണ് ഇത്തരം തട്ടിപ്പുസംഘത്തെ നേരിടുന്നതിനുള്ള ഏക മാർഗ്ഗം. ഇത് മുന്നിൽ കണ്ട് നിരവധി മുൻകരുതലുകൾ സ്വീകരിക്കുന്ന രാജ്യമാണ് യുഎഇ. യുഎഇയിലെ പോലീസ് അധികൃതർ നിരവധി തവണ സെെബർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ താമസക്കാർക്ക് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്ന 11 കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഒന്നാമത്തേത് ദുബായ് പോലിസിൽ നിന്നാണെന്ന് പറഞ്ഞ് പിഴ അടക്കാൻ ആവശ്യപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങളാണ്. ഇത്തരത്തിലുള്ളവരിൽ നിന്ന് ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)