യുഎഇയിൽ വാഹനം അശ്രദ്ധമായി പാര്‍ക്ക് ചെയ്തത് പൊല്ലാപ്പായി, പിന്നെ പൊക്കിയെടുത്തത് കടലില്‍നിന്ന്
യുഎഇയിൽ വാഹനം അശ്രദ്ധമായി പാര്‍ക്ക് ചെയ്തത് പൊല്ലാപ്പായി, വണ്ടി പിന്നെ പൊക്കിയെടുത്തത് കടലില്‍നിന്ന്. ദുബായ് പോര്‍ട്സ് പോലീസ് സ്റ്റേഷനിലെ മാരിറ്റൈം റെസ്ക്യൂ വിഭാഗത്തിലെ ഡൈവര്‍മാരാണ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ ജനറല്‍ വിഭാഗവുമായി സഹകരിച്ച് വാഹനം പൊക്കിയെടുത്തത്. തണ്ണിത്തനുമായെത്തിയ കാർഗോ വാഹനമാണ് കടലിൽ വീണത്. വാഹനം വെള്ളത്തില്‍ പോയതോടെ തണ്ണിമത്തനും കടലിലായി. ദുബായിലെ അൽ ഹംരിയ പ്രദേശത്തെ വാർഫിലാണ് സംഭവം ഉണ്ടായത്. കടലിനരികെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനായി വണ്ടിയില്‍നിന്ന് അലക്ഷ്യമായി പുറത്തിറങ്ങുകയും വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതുമാണ് കാരണമെന്ന് പോര്‍ട്സ് പോലീസ് സ്റ്റേഷന് ഉപമേധാവി പറഞ്ഞു. വാഹനം വാര്‍ഫില്‍നിന്ന് തെന്നി കടലിലേക്ക് വീഴുകയായിരുന്നു. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഹാന്‍ഡ് ബ്രേക്കിടാന്‍ ഡ്രൈവര്‍ മറന്നുപോകുകയായിരുന്നു. വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
Comments (0)