Posted By sneha Posted On

പ്രതിസന്ധിയിലായി മലയാളികളും; യുഎഇ സന്ദർശക വീസ നിയമം കടുപ്പിച്ചതോടെ ആളുകളെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയയ്ക്കുന്നു

യുഎഇയിൽ വിസ നിയമങ്ങൾ കടുത്തതോടെ പ്രതിസന്ധിയിലായി സന്ദർശക വിസയിലെത്തുന്ന ആളുകൾ. വീസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വെട്ടിയിലായിരിക്കുകയാണ്. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങിയെത്താനാകാതെ വെട്ടിലായത്. ഇവരിൽ വനിതകളുമുണ്ട്. രാജ്യംവിടാതെ രണ്ട് തവണയായി ഒരുമാസം വീതം വീസ കാലാവധി നീട്ടാൻ വ്യവസസ്ഥയുണ്ടെങ്കിലും ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ എക്സിറ്റ് അടിച്ച് രാജ്യത്തിന് പുറത്തുപോയി വീണ്ടും പുതിയ വീസ എ‍ടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കണക്കിലെടുത്ത് ട്രാവൽ ഏജൻസി മുഖേന മിക്കവരും ജിജിസി രാജ്യങ്ങളിലേയ്ക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി യാത്ര ചെയ്യുന്നത്.

ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ള പല വിമാന കമ്പനികളും ഇതിനായി റൗണ്ട് ദ ട്രിപ്പ് ടിക്കറ്റുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ തിരിച്ചെത്തിയശേഷം നൽകിയ വീസ അപേക്ഷകളെല്ലാം തള്ളിയതായാണ് വിവരം. ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ യുഎഇ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കിയതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. അപേക്ഷകൾ തള്ളിയതോടെ പലരെയും വിമാനത്താവളങ്ങളിൽ നിന്ന് തന്നെ നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ് ട്രാവൽ ഏജൻസികൾ. ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് പുതുതായി സന്ദർശക വീസയ്ക്ക് നൽകിയ അപേക്ഷകളും തള്ളിയതായാണ് വിവരം. ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും ഉൾപ്പെടെ സമർപ്പിച്ചിട്ടും അപേക്ഷകളും തള്ളിപ്പോയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *