Posted By sneha Posted On

മതനിന്ദ, ശാരീരിക പീഡനം, മോഷണം: യുഎഇയിൽ മൂ​ന്ന് പേർക്ക് ശിക്ഷ

യുഎഇയിൽ മൂ​ന്ന് അ​റ​ബ് വം​ശ​ജ​ര്‍ക്ക് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് റാ​ക് ക്രിമിനൽ കോ​ട​തി. മ​ത​നി​ന്ദ, ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് പി​ടി​ക്ക​പ്പെ​ട്ട മൂന്നുപേർക്കാണ് ശിക്ഷ വിധിച്ചത്. 42കാ​ര​നാ​യ മു​ഖ്യ പ്ര​തി​ക്കൊ​പ്പം 28, 35​ പ്രാ​യ​മു​ള്ള കൂ​ട്ടാ​ളി​ക​ളാ​യ പ്ര​തി​ക​ള്‍ക്കെ​തി​രെ​യാ​ണ് കോ​ട​തി​ വി​ധിച്ചത്. ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ശേ​ഷം മു​ഖ്യ പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൂടാതെ, എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി ചെ​ല​വു​ക​ള്‍ ന​ല്‍ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ 42കാ​ര​നും കൂ​ട്ടാ​ളി​ക​ളും മ​റ്റൊ​രു ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച് പ​ണ​വും ചെ​ക്കും മൊ​ബൈ​ല്‍ ഫോ​ണും മോഷ്ടിച്ചെന്നായിരുന്നു കേ​സ്. റാ​ക് അ​ല്‍ ഖ്വാ​സിം കോ​ര്‍ണീ​ഷ​ന് സ​മീ​പം പൊ​തു​വ​ഴി​യി​ല്‍ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മി​ക​ളി​ല്‍നി​ന്ന് ഇ​ര​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച വ​ഴി​യാ​ത്ര​ക്കാ​ര​നെ അ​ക്ര​മി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റാ​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ ഇ​ര​ക്കും സാ​ക്ഷി​ക്കും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ കു​റ്റ​വാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പിന്നീട്, പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. 8,000 ദി​ര്‍ഹ​മി​ന്‍റെ ചെ​ക്കും 3000 ദി​ര്‍ഹ​വും മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ്​ ​പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​യാ​ളു​ടെ മ​ത​വി​ശ്വാ​സ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ ക​ണ്ടെ​ത്തി. മത​നി​ന്ദ, മോ​ഷ​ണം, ആ​ക്ര​മ​ണം എ​ന്നീ കു​റ്റ​ങ്ങ​ള്‍ക്ക് മു​ഖ്യ പ്ര​തി​ക്ക് ര​ണ്ടു മാ​സ​ത്തെ ത​ട​വും നാ​ടു​ക​ട​ത്ത​ലു​മാ​ണ്​ ശി​ക്ഷ. കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റു ര​ണ്ട് പ്ര​തി​ക​ള്‍ക്ക് മോ​ഷ​ണ​ത്തി​ലും ആ​ക്ര​മ​ണ​ത്തി​ലും പ​ങ്കാ​ളി​ക​ളാ​യ​തി​ന് ഒ​രു മാ​സ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *