Posted By sneha Posted On

യുഎഇയിലെ ഈ പുതിയ വിമാനത്താവളത്തിൽ ല​ഗേജുകൾക്കായി ഇനി കാത്തിരിക്കേണ്ട, വീട്ടിലെത്തിക്കും

ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ല​ഗേജിനായി അധികനേരം കാത്തിരിക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ ആവശ്യാനുസരണം യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ടെത്തിക്കുമെന്ന്’, ഡിഎൻഎടിഎ (dnata) സിഇഒ സ്റ്റീവ് അല്ലെൻ പറഞ്ഞു. സാധ്യമായ ‘ഏറ്റവും മികച്ച യാത്രാനുഭവമാണ് ലക്ഷ്യമിടുന്നത്, യാത്രക്കാരെ ക്യൂവിൽ നിർത്താതെ, വിപുലമായ ബയോമെട്രിക്‌സ് ഉപയോഗിച്ചുള്ള സംവിധാനം പൂർണ്ണമായും യാന്ത്രികമായിരിക്കും, അതുവഴി വിമാനത്താവളത്തിലൂടെ തടസ്സമില്ലാത്ത യാത്ര ലഭിക്കുമെന്ന്’, അലൻ പറഞ്ഞു. ലഗേജിനും സുരക്ഷാ പരിശോധനയ്ക്കുമായുള്ള കാത്തിരിപ്പില്ലാതെ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് തടസ്സമില്ലാത്ത യാത്രാസേവനങ്ങൾ ലഭ്യമാക്കും. ‘വിമാനത്തിൽനിന്ന് ടെർമിനലിലേക്ക് ഇറങ്ങുമ്പോൾ, ല​ഗേജ് യാത്രക്കാർക്കായി കാത്തിരിപ്പുണ്ടാകും, അല്ലെങ്കിൽ ആവശ്യാനുസരണം യാത്രക്കാരുടെ വീട്ടിലേക്കോ ഹോട്ടലിലേക്കോ അയച്ചിട്ടുണ്ടാകുമെന്ന്’ അലൻ പറഞ്ഞു. മെഗാ ഹബ്ബാകുന്ന ദുബായിലെ പുതിയ വിമാനത്താവളത്തിൽ പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകും. മുൻപ് പ്രവചിച്ചതിനേക്കാൾ 100 ദശലക്ഷം കൂടുതലാണ്. ‘ഭാവിയിൽ വിമാനത്തിൽ കൂടുതൽ റോബോർട്ടുകളെ കാണാനാകുമെന്ന്’ അലൻ പ്രത്യാശ പ്രകടിപ്പിച്ചു. ‘വിമാനം കേന്ദ്രീകരിച്ചുള്ള എല്ലാ വാഹനങ്ങളിലേക്കും റോബോർട്ടിക് സംവിധാനം വ്യാപിപ്പിക്കുകയാണെങ്കിൽ, സ്വയമേയുള്ള ലഗേജ് ഡെലിവറി, ബാഗുകൾ ലോഡുചെയ്യുന്നതിനുള്ള ബെൽറ്റുകൾ, കൂടാതെ ബാഗുകൾ സ്വയം ചലിപ്പിക്കുന്ന റോളിങ് മാറ്റുകൾ പോലും ലഭ്യമാക്കുമെന്ന്’ അലൻ കൂട്ടിച്ചേർത്തു. ‘അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വയമേയുള്ള ലഗേജ് ട്രാക്ടറുകൾ പരീക്ഷിക്കുകയാണ്. വിമാനത്താവളം ഇതിനോടകം നിർമ്മിച്ചതിനാൽ പുതിയ സാങ്കേതികവിദ്യകൾക്കുള്ള മികച്ച പരീക്ഷണശാലയാണിതെന്നും’ അദ്ദേഹം വ്യക്തമാക്കി. ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിന് 34.85 ബില്യൺ ഡോളറാണ് (128 ബില്യൺ ദിർഹം) ചെലവ് പ്രതീക്ഷിക്കുന്നത്. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും പുതിയ വിമാനത്താവളത്തിലുണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ ഇത് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടിയാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *