പുതിയ ആധാർ എടുക്കാനും തിരുത്താനും ഇനി ബുദ്ധിമുട്ടും, നിബന്ധനകൾ ശക്തമാക്കി അധികൃതർ
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്താനും ഇത്തിരി വിയർക്കും. ഈ പ്രക്രിയകൾ ഇനി എളുപ്പത്തിൽ നടക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലുകൾക്കുപോലും ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). മാത്രമല്ല, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ.
കർശനമാക്കിയ നടപടികൾ നോക്കാം….
- പേരിലെ അക്ഷരങ്ങളും ആദ്യഭാഗവും തിരുത്താനും- ഗസ്റ്റ് വിജ്ഞാപനവും പഴയപേരിന്റെ തിരിച്ചറിയൽ രേഖകളും ആവശ്യമാണ്, പാൻകാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും രേഖയായി സമര്‍പ്പിക്കാം.
- പേര് തിരുത്താൻ പരമാവധി രണ്ടവസരമാണ് ലഭിക്കുക, ജനനത്തീയതി ഒരുതവണയാണ് തിരുത്താനാകുക
- പുതിയ ആധാര്‍ എടുക്കുന്നതിനുളള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും അംഗീകരിക്കില്ല
- 18 വയസുവരെയുള്ളവരുടെ ജനന തീയതി തിരുത്താൻ സംസ്ഥാനങ്ങളിലെ അംഗീകൃത അധികൃതര്‍ നൽകുന്ന ജനനസർട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിക്കുക- പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് തുടങ്ങിയ രേഖകള്‍ പരിഗണിക്കില്ല
- 18 വയസിന് മുകളിലുള്ളവർക്ക് എസ്എസ്എൽസി ബുക്ക് ജനന തീയതിയുടെ രേഖയായി സമര്‍പ്പിക്കാം- എസ്എസ്എൽസി ബുക്കിന്റെ കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് തുടങ്ങിയവ നല്‍കണം
- ജനന തീയതി തിരുത്താൻ എസ്എസ്എൽസി ബുക്കിലെ പേര് ആധാറുമായി പൊരുത്തപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)