Posted By sneha Posted On

യുഎഇ: വീട്ടിൽ കൊതുക് ശല്യമുണ്ടോ? സൗജന്യമായി കീടനിയന്ത്രണ സേവനത്തിനായി അപേക്ഷിക്കാം; വിശദമായി അറിയാം

വീട്ടിൽ നിരന്തരം കൊതുകുകളുടെ ശല്യമുണ്ടോ? അല്ലെങ്കിൽ പാറ്റ ശല്യമുണ്ടോ? എങ്കിൽ വേ​ഗം തന്നെ ദുബായിലെ കീടനിയന്ത്രണ സേവനത്തിനായി അപേക്ഷിക്കാം. സേവനം പൂർണമായും സൗജന്യമാണ്. കീട നിയന്ത്രണ സേവനങ്ങൾക്കായി താമസക്കാർക്കും പൗരന്മാർക്കും ദുബായ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാം, എന്നാൽ, പ്രവാസികൾക്കും പൗരന്മാർക്കും സേവനത്തിന് കീഴിൽ വരുന്ന കീടങ്ങളുടെ തരങ്ങൾ വ്യത്യസ്തമാണ്. എല്ലാത്തരം പൊതുജനാരോഗ്യ കീടങ്ങളുടെ നിയന്ത്രണ സേവനത്തിനായി പൗരന്മാർക്ക് അതോറിറ്റിയുമായി ബന്ധപ്പെടാം. എന്നാൽ, താമസക്കാർക്ക് സൗജന്യ മുനിസിപ്പാലിറ്റി സേവനം മാത്രമേ ലഭിക്കൂ:

രോഗം പരത്തുന്ന പൊതുജനാരോഗ്യ കീടങ്ങൾ – ഈച്ചകൾ, കൊതുകുകൾ, എലികൾ
വിഷ കീടങ്ങൾ – തേളുകൾ, പാമ്പുകൾ, തേനീച്ചകൾ, കടന്നലുകൾ, വിഷമുള്ള ചിലന്തികൾ

സ്‌കൂളുകൾക്കും സർക്കാർ വകുപ്പുകൾക്കും വിഷ കീട നിയന്ത്രണ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, വ്യക്തികൾക്കുള്ള സൗജന്യ മുനിസിപ്പാലിറ്റി സേവനം ചില മേഖലകൾക്ക് ബാധകമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

ദുബായ് നൗ ആപ്പ്, കോൾ സെൻ്റർ, ദുബായ് മുനിസിപ്പാലിറ്റി ആപ്പ്, അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റിൻ്റെ ചാറ്റ്ബോട്ട് എന്നിവയിലൂടെ ഈ സേവനത്തിനായി താമസക്കാർക്കും പൗരന്മാർക്കും അപേക്ഷിക്കാം. ‘വീട്ടിൽ കീടങ്ങളും കീട നിയന്ത്രണവും’ എന്ന സേവനത്തിനായി പേര്, മൊബൈൽ നമ്പർ, വിലാസം, നശിപ്പിക്കേണ്ട കീടം എന്നീ വിവരങ്ങൾ ചേർക്കുക. തുടർന്ന്, നിങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് അപേക്ഷയും കീടനിയന്ത്രണ തീയതിയും സഹിതം ഒരു എസ്എംഎസ് ലഭിക്കും. പൊതുജനാരോഗ്യ കീടനിയന്ത്രണത്തിന് നാല് പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും വിഷ കീടങ്ങൾക്ക് 24 മണിക്കൂറിനുള്ളിലും സേവനം ലഭ്യമാക്കും. ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരൻ സേവനത്തിനായി കൃത്യ സമയത്തെത്തും. കീടബാധ തുടരുകയാണെങ്കിൽ, ആദ്യ അറിയിപ്പ് കഴിഞ്ഞ് 15 ദിവസത്തിന് ശേഷം നിങ്ങൾക്ക് രണ്ടാമത്തെ അറിയിപ്പ് സമർപ്പിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വിഷം ഒഴികെയുള്ള കീടങ്ങളുടെ നിയന്ത്രണ സേവനങ്ങൾ ലഭിക്കാൻ താമസക്കാർക്ക് താത്പ്പര്യമുണ്ടെങ്കിൽ, ദുബായ് മുനിസിപ്പാലിറ്റി അംഗീകൃത കമ്പനികളിലൊന്നുമായി ബന്ധപ്പെടാം. അതിനായി ഈ ഘട്ടങ്ങൾ പാലിക്കുക:
  • ദുബായ് മുനിസിപ്പാലിറ്റി വെബ്‌സൈറ്റ് സന്ദർശിക്കുക, മുകളിൽ ഇടത് വശത്തുള്ള മെനുവിൽ നിന്ന് ‘നിയമനിർമ്മാണവും വിവരവും’ എന്നതിൽ ക്ലിക്ക് ചെയ്യുക
  • ഇടതുവശത്തുള്ള മെനുവിൽ നിന്ന് ‘വിവരങ്ങൾ’ എന്നതിലേക്ക് നാവിഗേറ്റ് ചെയ്ത് ‘ആരോഗ്യവും സുരക്ഷയും’ തെരഞ്ഞെടുക്കുക
  • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, ‘പൊതു ആരോഗ്യ കീട നിയന്ത്രണ വിഭാഗം’ ക്ലിക്ക് ചെയ്യുക
  • നൽകിയ വിവരങ്ങളിൽനിന്ന് അംഗീകൃത കീട നിയന്ത്രണ കമ്പനികളുടെ ലിസ്റ്റ് ഉപയോ​ഗിക്കാനാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *