കരകയറി ഇന്ത്യൻ രൂപ; ദിർഹവുമായുള്ള വിനിമയ നിരക്കിൽ രണ്ടാഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
വൻ തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ രൂപയുടെ മൂല്യം. ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇതാദ്യമായാണ് മെച്ചപ്പെടുന്നത്.
ഇന്ന് രാവിലെ വിനിമയ നിരക്ക് ഒരു ദിർഹം 22.97 രൂപ എന്ന നിലയിലാണ്. നവംബർ ഏഴ് മുതലുള്ള ദിവസങ്ങളിൽ ഇതാദ്യമായാണ് രൂപയും ദിർഹവും തമ്മിലുള്ള വിനിമിയ നിരക്ക് ഈ നിലയിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 23 രൂപ എന്ന നിലയിൽ വിനിമയ നിരക്ക് എത്തിയിരുന്നു. വെള്ളിയാഴ്ചയാണ് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. വെള്ളിയാഴ്ച ദിർഹവുമായുള്ള വിനിമയ നിരക്ക് 23.02 രൂപ ആയിരുന്നു. ഇതോടെ പ്രവാസികൾ നാട്ടിലേക്ക് പണമയയ്ക്കുന്നതും വർധിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)