പൊതുമാപ്പിന് നന്ദി; ഒൻപത് വർഷത്തിനുശേഷം മകനെ കണ്ട് പ്രവാസി മലയാളി
ഒമ്പത് വർഷത്തിനുശേഷം മകനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി വൈശാഖ് സുരേന്ദ്രനെന്ന പ്രവാസി. ഒമ്പത് വയസ്സുകാരനായ മകനെ കാണാനായത് ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായി കരുതുന്നതായി വൈശാഖ് പറഞ്ഞു. ഇദ്ദേഹത്തിൻറെ ഏക മകനാണ് ആരുഷ്.യു.എ.ഇ പൊതുമാപ്പിന് നന്ദി പറയുകയാണ് വൈശാഖ്. പ്രവാസി മലയാളി. പൊതുമാപ്പിലൂടെ എക്സിറ്റ് പെർമിറ്റ് നേടി നാട്ടിലെത്തിയതാണ് ഇദ്ദേഹം. അബൂദബിയിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിച്ചുവരുകയായിരുന്നു വൈശാഖ്. അഞ്ചാം ക്ലാസിലാണ് ആരുഷ് പഠിക്കുന്നത്. 2009ലാണ് വൈശാഖ് യു.എ.ഇയിലെത്തിയത്. ഹെൽപറായാണ് തുടക്കം. പിന്നീട് സെയിൽസ്മാനായും ശേഷം സ്വന്തം ബിസിനസ് തുടങ്ങുകയും ചെയ്തു. ബിസിനസ് പങ്കാളി പിൻവാങ്ങിയതോടെ സാമ്പത്തിക നഷ്ടമുണ്ടായി. ഇതിനിടെ വിവാഹിതനായ ഇദ്ദേഹത്തിന് 2015ൽ മകൻ പിറന്നു.പിന്നീട് അബൂദബിയിൽ തിരിച്ചെത്തി. അതിനിടെ ബന്ധു വൈശാഖിൻറെ കമ്പനിയിൽനിന്ന് ഗാരൻറി ചെക്ക് വാങ്ങി ധനസമാഹരണം നടത്തി. ഈ ചെക്കുകൾ മടങ്ങിയതോടെ വൈശാഖ് ജയിലിൽ ആവുകയായിരുന്നു. കമ്പനിയുടെ ലൈസൻസ് പുതുക്കാനാവാതെ വന്നതോടെ പിഴത്തുകയും വർധിച്ചു. 40,000ത്തിലേറെ ദിർഹമാണ് കേസുകളിലും മറ്റുമായി അടക്കാനുണ്ടായിരുന്നത്. നിരവധി പേരുടെ സഹായത്തോടെയാണ് വൈശാഖ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)