Posted By sneha Posted On

യുഎഇയിൽ വ​യോ​ജ​നങ്ങൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതി

‘വൈ​ബ്ര​ൻസ് സീ​നി​യ​ർ’ എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി വ​ഴി വ​യോ​ജ​ന​ങ്ങ​ളു​ടെ സു​സ്ഥി​ര ആ​രോ​ഗ്യ സം​ര​ക്ഷം ലക്ഷ്യമിട്ട് പുതിയ ഇൻഷുറൻസ് പദ്ധതി വരുന്നു.
ദു​ബൈ ഇ​ൻഷു​റ​ൻസും ആ​സ്റ്റ​ർ ഡി.​എം ഹെ​ൽത്ത് കെ​യ​റും ചേ​ർന്നാണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചത്. രോ​ഗി​ക​ൾക്ക് വീ​ട്ടി​ലി​രു​ന്ന്​ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​ക​ളും തു​ട​ർ ചി​കി​ത്സ​ക​ളും നേ​ടാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. നൂ​ത​ന​മാ​യ ഈ ​ഇ​ൻഷു​റ​ൻസ് പ​ദ്ധ​തി വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര പ​രി​ച​ര​ണം ന​ൽകാ​നും മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം മു​തി​ർന്ന​വ​ർക്ക് ദീ​ർഘ​കാ​ല ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.ആ​സ്റ്റ​ർ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ഫാ​ർമ​സി​ക​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശൃം​ഖ​ല​യി​ലൂ​ടെ പ്ര​തി​രോ​ധ ആ​രോ​ഗ്യ പ​രി​ച​ര​ണം, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ടെ പ​രി​ച​ര​ണം, നൂ​ത​ന ചി​കി​ത്സ തു​ട​ങ്ങി​യ സ​മ​ഗ്ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ മു​തി​ർന്ന പൗ​ര​ന്മാ​ർക്ക് ല​ഭ്യ​മാ​വും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *