യുഎഇയിൽ സാലിക് നിരക്കിൽ മാറ്റം; ചില സമയത്ത് സൗജന്യം, ചില്ലപ്പോൾ തുക കൂടും; എങ്ങനെയെന്ന് വിശദമായി അറിയാം
ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ സാലിക്കിൻറെ നിരക്ക് മാറുന്നു. അടുത്ത വർഷം ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ചുങ്കം സൗജന്യമാകും. എല്ലാ ദിവസവും രാത്രി ഒന്ന് മുതൽ പുലർച്ച ആറുവരെയാണ് ദുബൈയിൽ സാലിക്ക് നിരക്ക് സൗജന്യമാവുക.എന്നാൽ, തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറു ദിർഹമായി ഉയരും. നിലവിൽ എല്ലാ സമയത്തും നാലു ദിർഹമാണ് ഈടാക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറു മുതൽ പത്ത് വരെയും വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയും ടോൾ ഗേറ്റ് കടന്നുപോകാൻ ആറു ദിർഹം നൽകേണ്ടി വരും.തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാലു ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലു ദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റു പൊതു അവധികൾ, പ്രധാന പരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാ സമയത്തും നാലു ദിർഹം ഈടാക്കാനാണ് ആർ.ടി.എയുടെ തീരുമാനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)