യുഎഇയിൽ ലക്ഷങ്ങളുടെ സ്വർണം സമ്മാനമായി നേടിയ സ്ത്രീ എവിടെ? വിജയിയെ ബന്ധപ്പെടാൻ കഴിയാതെ ബിഗ് ടിക്കറ്റ് അധികൃതർ
ബിഗ് ടിക്കറ്റ് ഡെയ്ലി ഇ-ഡ്രോയിൽ ജേതാവായ എമിറാത്തി വനിതയെയാണ് ഇതുവരേയായും ബിഗ് ടിക്കറ്റ് നടത്തിപ്പുകാർക്ക് ബന്ധപ്പെടാന്‍ സാധിക്കാത്തത്. നവംബർ 22 ലെ നറുക്കെടുപ്പിലാണ് ബുദൂർ അൽ കാൽദിയെന്ന വനിത സമ്മാനത്തിന് അർഹത നേടിയത്. ഓൺലൈനായി വാങ്ങിയ ടിക്കറ്റ് നമ്പർ 269-396502 എന്ന നമ്പറിലൂടെ 79000 യു എ ദിർഹം വില വരുന്ന സ്വർണ്ണ കട്ടിയാണ് ബുദൂർ അൽ കാൽദിയ സ്വന്തമാക്കിയത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 18 ലക്ഷത്തോളം രൂപ മൂല്യം വരും സ്വർണ കട്ടിക്ക്. അതേസമയം 250 ഗ്രാം 24 കാരറ്റ് സ്വർണ്ണ കട്ടി സ്വന്തമാക്കിയ ഈ ആഴ്ചയിലെ മറ്റ് വിജയികളില്‍ അധികവും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികളാണ്. നംവബർ 23 ന് നടന്ന നറുക്കെടുപ്പിലെ വിജയി മലയാളിയായ അജു മാമന് മാത്യുവാണ്. കുടുംബത്തോടൊപ്പം റാസൽഖൈമയിൽ താമസിക്കുന്ന അജു എഞ്ചീനയറാണ്.
കഴിഞ്ഞ ഏഴ് വർഷത്തോളമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗമാകുന്ന വ്യക്തിയുമാണ് അജു. സ്വർണ ബാർ വില്ക്കാന് തീരുമാനിച്ചതായും അതിലൂടെ ലഭിക്കുന്ന പണം മികച്ച രീതിയില്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമോ എന്ന് ചോദിച്ചപ്പോൾ ഭാഗ്യ പരീക്ഷണം തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നവംബർ 24 ലെ നറുക്കെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള മുത്ത കണ്ണന് സെല്‍വവും വിജയിയായി. 269-435786 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. നവംബർ 25 ന് സന്ദീപ് പട്ടീല്‍, 26 ന് രാജേഷ് കെവി വാസു, 27 ന് ലോറലന് ചക്കപ്പന്‍, 28 ന് വിഷ്ണു എം എന്നിവരും വിജയികളായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)