യുഎഇയിൽ നാലുദിവസം റെസിഡന്‍സി, പാസ്പോര്‍ട്ട് ഓഫിസുകൾക്ക് അവധി
യുഎഇയിൽ നവംബര്‍ 30 ശനിയാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച വരെ എല്ലാ റെസിഡന്‍സി, പാസ്പോര്‍ട്ട് ഓഫിസുകൾക്കും അവധിയായിരിക്കുമെന്ന് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. യു.എ.ഇ ദേശീയദിനവും രക്തസാക്ഷി ദിനാചരണവും പ്രമാണിച്ച് ആണ് അവധി നൽകിയിരിക്കുന്നത്. ഡിസംബര്‍ നാലുമുതല്‍ ഓഫിസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
റെസിഡന്റ്സ് നിയമലംഘനം, സന്ദർശക വിസ, റെസിഡന്റ് വിസ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫിസുകള്‍, ആമര്‍ സെന്ററുകള്‍, ടൈപ്പിങ് ഓഫിസുകള്‍, അല്‍ അവീര്‍ സെന്റര്‍ എന്നിവക്കും അവധി ബാധകമാണ്. ദേശീയ ദിന അവധികളില്‍ അടിയന്തര വിഷയങ്ങള്‍ സംബന്ധിച്ചുള്ള ആവശ്യക്കാര്‍ക്ക് ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലുള്ള കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രത്തെ സമീപിക്കാമെന്നും ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞവരോ വിസാ സംബന്ധമായ പ്രശ്നങ്ങളുള്ളവരോ വിസാ കാലാവധി കൂട്ടേണ്ടവരോ നവംബര്‍ 30നുമുമ്പ് അപേക്ഷ നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)