ഒരൊറ്റ ടിക്കറ്റ് മതി; യുഎഇയിലെ ഈ എമിറേറ്റ്സ് മുഴുവൻ ആസ്വദിക്കാം; പുതിയ ഫെറി സർവീസ് വരുന്നു
യുഎഇ ദേശീയ ദിന അവധിയോടനുബന്ധിച്ച് ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ പുലർച്ചെ 12.30 വരെ ടിആർ17 സർവീസ് നടത്തും.മാതാവിൻറെ അടക്കം കഴിഞ്ഞ് തിരിച്ചെത്തി. മൂന്ന് പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇൗ സർവീസിന് താമസക്കാരും വിനോദസഞ്ചാരികളും ഒരൊറ്റ ടിക്കറ്റ് മാത്രം വാങ്ങിയാൽ മതി എന്നതാണ് പ്രത്യേകത. ഫെറികൾ 25 മിനിറ്റ് ഇടവിട്ട് പ്രവർത്തിക്കും.ദുബായ് ഫെസ്റ്റിവൽ സ്റ്റേഷൻ, ജദ്ദാഫ് സ്റ്റേഷൻ, ക്രീക്ക് ഹാർബർ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലേയ്ക്കാണ് സർവീസ്. ജലയാത്രയിലൂടെ ദുബായ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപൂർവ അവസരമാണിതെന്ന് അധികൃതർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)