യുഎഇ ഈദുൽ ഇത്തിഹാദിൽ പങ്കെടുത്തത് 10 ലക്ഷം തൊഴിലാളികൾ
ഈദുൽ ഇത്തിഹാദിനോടനുബന്ധിച്ച് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ ആഘോഷ പരിപാടികളിൽ പങ്കെടുത്തത് 10 ലക്ഷം തൊഴിലാളികൾ. ‘ദേശീയ ആഘോഷത്തിൽ തൊളിലാളികളുടെ സന്തോഷം’ എന്ന പ്രമേയത്തിൽ തിങ്കളാഴ്ച ആരംഭിച്ച ആഘോഷ പരിപാടികൾ ചൊവ്വാഴ്ച വരെ നീണ്ടു.ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ് ജനറൽ കമാൻഡ്, മുനിസിപ്പാലിറ്റികൾ, നാഷനൽ ആംബുലൻസ്, റാസൽ ഖൈമ ഫ്രീസോൺ എന്നിവരുടെ സഹകരണത്തോടെയാണ് ക്രിക്കറ്റ് ടൂർണമെൻറുകൾ, വിവിധ രീതിയിലുള്ള മത്സരങ്ങൾ, ഗിവ് എവേകൾ, സമ്മാന വിതരണം, റാഫിൾ ഡ്രോ കാർ സമ്മാനം തുടങ്ങിയവ സംഘടിപ്പിച്ചത്. സമാന്തരമായി വിവിധ എമിറേറ്റുകളിലെ കമ്പനികളും ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിലാളികൾക്കായി വിനോദ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)