യുഎഇയിലാണോ താമസം..? ഫ്രീ വൈഫൈ, പ്ലാസ്റ്റിക് നിരോധനം, 2025 ല്‍ വരാനിരിക്കുന്ന വമ്പന്‍മാറ്റങ്ങള്‍
പുതുവര്‍ഷത്തിലേക്ക് ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. പുതിയ പ്രതീക്ഷകളോടെ 2025 നെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരിക്കും എല്ലാവരും. എന്നാല്‍ ആഘോഷത്തിനപ്പുറം വലിയ മാറ്റങ്ങള്‍ക്കായിരിക്കും യുഎഇ വരും വര്‍ഷം സാക്ഷ്യം വഹിക്കുക. 2025 ല്‍ രാജ്യത്തിന്റെ ചില നിയമങ്ങള്‍ക്ക് മാറ്റം വരികയും പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. അവ എന്തൊക്കെയാണ് എന്ന് നോക്കാം.2025 ല്‍ രാജ്യത്തിന്റെ ട്രാഫിക് നിയമത്തില്‍ കാര്യമായ മാറ്റം വരും. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള പ്രായം 17 ആയി കുറയ്ക്കുന്നതാണ് അതില്‍ പ്രധാനം. നിലവിലുള്ള ട്രാഫിക് നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ട്രാഫിക് നിയന്ത്രണത്തെക്കുറിച്ചുള്ള പുതിയ ഫെഡറല്‍ ഡിക്രി-നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം യുഎഇ നിവാസികള്‍ക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രധാന മാറ്റം അബുദാബിയിലും ദുബായിലും എയര്‍ ടാക്സികള്‍ അവതരിപ്പിക്കുന്നതാണ്.ഈ വര്‍ഷം, വിവിധ എമിറേറ്റുകളിലെ ഗതാഗത അധികാരികള്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ്, ലാന്‍ഡിംഗ് (ഇവിടിഒഎല്‍) വിമാനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2025-ല്‍ അബുദാബിയിലും ദുബായിലും അവ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. അല്‍ മക്തൂം പാലത്തിലെ അറ്റകുറ്റപ്പണികള്‍ 2025 ജനുവരി പകുതിയോടെ അവസാനിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)