Posted By sneha Posted On

ഈദുൽ ഇത്തിഹാദ്​ ദിനങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക്​ സമ്മാനം; സമ്മാനം നേടി 450 കുഞ്ഞുങ്ങൾ

യു.എ.ഇയുടെ 53ാം ദേശീയ ദിന ആഘോഷ വേളകളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക്​ ചൈൽഡ്​ കാർ സീറ്റുകൾ സമ്മാനമായി നൽകി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡിസംബർ ഒന്ന്​ മുതൽ അഞ്ചു വരെ തീയതികളിൽ ദുബൈയിലെ 24 ആശുപത്രികളിലായി ജനിച്ച 450 കുഞ്ഞുങ്ങളുടെ അമ്മമാർക്കാണ്​​ ആർ.ടി.എയുടെ സ്​നേഹസമ്മാനം​.ദുബൈ പൊലീസ്​, ദുബൈ ഹെൽത്ത്​ അതോറിറ്റി, യൂനിസെഫ്​ എന്നിവയുടെ പിന്തുണയോടെ ‘ഈദുൽ ഇത്തിഹാദിൽ എൻറെ കുട്ടിയുടെ സമ്മാനം’ എന്ന പേരിലാണ്​ വേറിട്ട പരിപാടി സംഘടിപ്പിച്ചത്​.വർഷംതോറും ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന ആഘോഷ ദിനങ്ങളിൽ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആശുപത്രികൾക്ക്​ ചൈൽഡ്​ കാർ സീറ്റുകൾ വിതരണം ചെയ്യാറുണ്ടെന്ന്​ ആർ.ടി.എയുടെ ട്രാഫിക്​ ആൻഡ്​ റോഡ്​സ്​ ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ദുബൈ ട്രാഫിക്​ സ്​ട്രാറ്റജിക്ക്​ കീഴിൽ വരുന്ന കമ്യൂണിറ്റി ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്​ നടത്തുന്ന ബോധവത്​കരണത്തിൻറെ ഭാഗമായാണ്​ പരിപാടി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *