ഓണ്‍ലൈന്‍ തട്ടിപ്പ്; യുഎഇയിലേക്ക് കടന്ന മലയാളിക്കായി ലുക്ക് ഔട്ട് നോട്ടീസ്
ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ദുബായിലേക്ക് കടന്ന മലയാളിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. ഓണ്‍ലൈനായി ടൂര്‍ പാക്കേജ് കമ്പനിയുടെ പ്രചാരണം നടത്തി പ്രതിഫലം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ മലപ്പുറം തലക്കാട് പഞ്ചായത്ത് കാക്കുഴിയില്‍ മുഹമ്മദ് റമീഷ് (20) ആണ് അറസ്റ്റിലായി. അധ്യാപകന്‍റെ കയ്യില്‍നിന്ന് 13,67,000 രൂപയാണ് ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ പാലക്കാട് ആളൂർ സ്വദേശി ദുബായിലേക്ക് കടന്നു. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. ടൂർ പാക്കേജ് കമ്പനിയുടെ റിവ്യൂ വീട്ടിലിരുന്ന് ചെയ്ത് ഓൺലൈൻ വഴി ലാഭം ഉണ്ടാക്കാമെന്ന് നെടുമുടി സ്വദേശിയായ അധ്യാപകനെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)