നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതം; യുഎഇയിൽ മലയാളിയായ 12ക്കാരന് ദാരുണാന്ത്യം
യുഎഇയിലെ അജ്മാനിൽ നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മലയാളിയായ 12ക്കാരൻ മരിച്ചു. റാസൽഖൈമയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അജ്മാനിലെ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി റയാൻ ഫെബിൻ ചെറിയാൻ (12) ആണ് മരിച്ചത്. കണ്ണൂർ ഇരിട്ടി സ്വദേശി ഫെബിൻ ചെറിയാന്റെ മകനാണ്. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച അവധി ദിനത്തിൽ നടന്ന കുടുംബസംഗമത്തിൽ കുടുംബത്തോടൊപ്പം പങ്കെടുക്കവേയാണ് അത്യാഹിതം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ദിവ്യ ഫെബിൻ. അഞ്ച് വയസ്സുകാരൻ ഏക സഹോദരനാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)