മയക്കുമരുന്ന് കടത്തിയ കേസിൽ യുഎഇയിൽ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ
മയക്കുമരുന്ന് കടത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശിയായ 35കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോർട്ട്. കൂട്ടാളിക്കൊപ്പം കഞ്ചാവ് വിൽക്കാൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. ഉമ്മുൽ ഖുവൈൻ പൊലീസിൻറെ മയക്കുമരുന്ന് വിരുദ്ധ സേനയാണ് രഹസ്യനീക്കത്തിലൂടെ ദുബൈ അൽ നഹ്ദയിൽ പ്രതികളെ പിടികൂടിയത്.2023 ആഗസ്റ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച ജോർഡനിയൻ പൗരരെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളുടെ ഭാര്യാ സഹോദരനിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് സമ്മതിച്ചു. തുടർന്ന് ഇയാളെ സെപ്റ്റംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ്, ബംഗ്ലാദേശ് സ്വദേശിയാണ് മയക്കുമരുന്ന് വിൽപനയിലെ മുഖ്യകണ്ണിയെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് പ്രതിയെ രഹസ്യനീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)