യുഎഇയിലെ ഈ എമിറേറ്റ്സിൽ ഡ്രൈവറില്ലാ ഊബർ ടാക്സി പുറത്തിറക്കി
അബുദാബി എമിറേറ്റിൽ ഡ്രൈവറില്ലാ ഊബർ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബൂദബിയിലെ വിവിധ ഇടങ്ങളിൽ ഡ്രൈവറില്ലാ ഊബർ ടാക്സി നിരത്തിലിറക്കിയത്. പ്രഖ്യാപനച്ചടങ്ങിൽ പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ സന്നിഹിതനായിരുന്നു. സഅദിയാത്ത് ഐലൻഡ്, യാസ് ഐലൻഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ഊബർ ടാക്സികൾ വിന്യസിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)