Posted By sneha Posted On

പ്രവാസികൾക്കിടയിൽ അടക്കം ലോട്ടറി അഡിക്ഷൻ വർദ്ധിക്കുന്നു; ഒടുവിൽ പുതിയ നീക്കവുമായി യുഎഇ

പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കിടയിൽ ലോട്ടറി വാങ്ങൽ ഹരമായി മാറുന്ന സാഹചര്യത്തിൽ പുതിയ നടപടിയുമായി യുഎഇ ലോട്ടറി. ‌ഉത്തരവാദിത്തത്തോടെ നറുക്കെടുപ്പിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി യുഎഇ ലോട്ടറിക്കായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിൽ സന്ദേശം അയയ്ക്കുകയാണ് ഗെയിം എൽഎൽസി. യുഎഇ ലോട്ടറിയുടെ പ്രവർത്തന ചുമതല ഗെയിൽ എൽഎൽസിക്കാണ്. അശ്രദ്ധമായി, അമിത ആവേശകരമായി നറുക്കെടുപ്പിനെ സമീപിക്കുന്നത് പല അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നുവെന്ന് യുഎഇയുടെ ജനറൽ കൊമേഷ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നു.യുഎഇയുടെ ആദ്യ ഔദ്യോഗിക ലോട്ടറിയായ യുഎഇ ലോട്ടറി കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. ലോട്ടറി വാങ്ങലുമായി ബന്ധപ്പെട്ട് പ്രായ പരിശോധന, ചെലവ് പരിധി തുടങ്ങിയവ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി യുഎഇ ലോട്ടറി ഓപ്പറേറ്ററായ ഗെയിൽ എൽഎൽസി വ്യക്തമാക്കി. ഇത് ഗെയിമിംഗ് സ്വഭാവത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഗെയിൽ എൽഎൽസി കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി മാനസികാരോഗ്യ പിന്തുണ നൽകുന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമായ ‘തകാല’വുമായി പങ്കാളിത്തം ആരംഭിച്ചുവെന്നും കമ്പനി അറിയിച്ചു. ലോട്ടറിയും നറുക്കെടുപ്പും മാനസികാരോഗ്യത്തെ ബാധിക്കുന്നതായി തോന്നിയാൽ തകാലത്തിന്റെ സേവനം തേടാനാവും.നിയന്ത്രണങ്ങൾലോട്ടറിയുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങൾ ഏ‌ർപ്പെടുത്താൻ ലോട്ടറി ഓപ്പറേറ്റർമാ‌ർക്ക് നി‌ർദേശം നൽകിയിരിക്കുകയാണ് ജനറൽ കൊമേഷ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി.
ഡെപ്പോസിറ്റ് ലിമിറ്റ്: ദിവസ, പ്രതിവാര, പ്രതിമാസ പരിധികളായിരിക്കും ഏർപ്പെടുത്തുക. പരിധി എത്തിക്കഴിഞ്ഞാൽ ലോട്ടറി എടുക്കുന്നതിനായി പരിധി കാലാവധി തീരുന്നതുവരെ പുതിയതായി ഡെപ്പോസിറ്റ് ചെയ്യാൻ അനുവദിക്കുകയില്ല.
ടൈം ഔട്ട്: നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് 72 മണിക്കൂർ മുതൽ ആറ് ആഴ്ച വരെ ഇടവേള തിരഞ്ഞെടുക്കാം. ഈ സമയത്ത്, അവർക്ക് അവരുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാനോ മാർക്കറ്റിംഗ് മെറ്റീരിയലുകൾ സ്വീകരിക്കാനോ കഴിയില്ല.
സെൽഫ് എക്‌സ്‌ക്ളൂഷൻ ( സ്വയം പുറത്താകൽ): ദീർഘകാല ഇടവേളയാണിത്. ആറുമാസം മുതൽ അഞ്ചു വർഷത്തേയ്ക്കുവരെ നറുക്കെടുപ്പിനായുള്ള അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കും. ഈ കാലയളവിൽ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് പ്ളേ ഹിസ്റ്ററി പരിശോധിക്കാനും ഫണ്ട് പിൻവലിക്കാനും സാധിക്കുമെങ്കിലും നറുക്കെടുപ്പ് ഗെയിമിൽ പങ്കെടുക്കാനോ പുതിയതായി പണം ‌ഡെപ്പോസിറ്റ് ചെയ്യാനോ സാധിക്കുകയില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *