Posted By sneha Posted On

സുഖചികിത്സ തേടുന്നവരെ വലയിലാക്കി തട്ടിപ്പുകാർ: യുഎഇയിൽ മസാജ് പാർലർ പരസ്യം ചെയ്താൽ കുടുങ്ങും

സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് സുഖചികിത്സയ്ക്ക് പോയവർ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിൽ വ്യാജ മസാജ് പാർലറുകൾക്കെതിരെ നടപടി കടുപ്പിച്ചു. മസാജ് പാർലറുകളുടെ പേരിൽ സമൂഹ മാധ്യമങ്ങളിലും വാഹനങ്ങളിലും നിരത്തുകളിലും പരസ്യം നടത്തുന്നവർ പിടിയിലാകും.
വ്യാജ സെന്ററുകളിൽ എത്തുന്നവർ പിടിച്ചുപറിക്കും മോഷണത്തിനും ഇരയാകുന്നതായും റിപ്പോർട്ടുണ്ട്. ബാങ്ക് കാർഡ് തട്ടിയെടുത്ത് അരലക്ഷം ദിർഹം വരെ കവർന്ന കേസുകളുമുണ്ട്. നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടുന്നതാണ് മറ്റൊരു രീതി. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരു മസാജ് സെന്ററിലെ 6 പേരെ പൊലീസ് പിടികൂടി. ഇവർക്ക് അര ലക്ഷം ദിർഹം പിഴയും 3 വർഷം തടവും കോടതി വിധിച്ചു. നിരത്തുകളിൽ കാർഡുകൾ വിതറുന്നവർക്കെതിരെ പൊലീസ് നടപടി കടുപ്പിക്കും. ഇത്തരം പരസ്യങ്ങൾ രാജ്യത്തിന്റെ വാണിജ്യ, വ്യാപാര നിയമത്തിന് എതിരാണ്. അനുമതി കൂടാതെ മസാജ് സെന്ററുകൾ തുറക്കുന്നതും അതിനായി പരസ്യം ചെയ്യുന്നതും തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *