പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, നോട്ടുകെട്ടുകളുമായി വിവാഹം കഴിക്കാന്‍ യുഎഇയില്‍ നിന്നെത്തി വരൻ, വേദിയിലെത്തിയപ്പോള്‍ ഞെട്ടി
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ച വരന്‍ ഒടുവില്‍ പൊല്ലാപ്പിലായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി വേദിയിലെത്തിയപ്പോഴാണ് ചതി മനസിലായത്. വധുവോ ബന്ധുക്കളോ പറഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പഞ്ചാബിലെ മോഗയിലാണ് സംഭവം. മൂന്ന് വര്‍ഷമായി ദീപക് കുമാറും (24) മന്‍പ്രീത് കൗറും പ്രണയത്തിലാണ്. ഇന്‍സ്റ്റഗ്രാമിലൂടെ മാത്രമാണ് ഇവര്‍ സംസാരിച്ചിട്ടുള്ളത്. ഇരുവരും ഇതുവരെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. വിവാഹം ഉറപ്പിച്ചത് മൊബൈല്‍ ഫോണിലൂടെ ആയിരുന്നു. ഒരു മാസം മുന്‍പാണ് വിവാഹത്തിനായി ദീപക് കുമാര്‍ ദുബായില്‍ നിന്ന് ജലന്ധറിലേക്ക് എത്തിയത്.
വധു പറഞ്ഞതനുസരിച്ച് ദീപക് കുടുംബത്തോടൊപ്പം ജലന്ധറിലെ മാണ്ഡിയാലി ഗ്രാമത്തിൽ നിന്ന് മോഗയിലേക്ക് വിവാഹ വേദിയിൽ എത്തുകയായിരുന്നു.
മോഗയിൽ എത്തിയപ്പോൾ വധുവിന്‍റെ വീട്ടുകാരുടെ ആളുകളെത്തി അവരെ വിവാഹവേദിയിലേക്ക് കൊണ്ട് പോകുമെന്ന് ദീപകിനോടും കുടുംബത്തോടും പറഞ്ഞു. എന്നാൽ, അഞ്ചുമണിവരെ കാത്തുനിന്നിട്ടും ആരും എത്തിയില്ല. വിവാഹവേദിയാണെന്ന് പറഞ്ഞ റോസ് ഗാർഡൻ പാലസിനെ കുറിച്ച് അവർ നാട്ടുകാരോട് ചോദിച്ചെങ്കിലും മോഗയിൽ അങ്ങനെയൊരു സ്ഥലമില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെ താൻ ചതിക്കപ്പെട്ടെന്ന് ദീപക് മനസിലാക്കി. ഫോട്ടോകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ മൻപ്രീതിനെ നേരിട്ട് ദീപക് കണ്ടിട്ടില്ല. നേരത്തെ 50,000 രൂപ മൻപ്രീതിന് ട്രാൻസ്ഫർ ചെയ്ത് നല്‍കിയിരുന്നതായും ദീപക് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൻപ്രീതിന്‍റെ ഫോണ്‍ ഇപ്പോൾ സ്വച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)