Posted By sneha Posted On

യുഎഇ: പരസ്യങ്ങള്‍ കണ്ട് മസ്സാജിനും സുഖചികിത്സയ്ക്കും പോകുന്നവർക്ക് പണികിട്ടും; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയില്‍ വ്യാജ മസാജ് പാര്‍ലറുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് അധികൃതര്‍. മസാജ് പാര്‍ലറുകളുടെ മറവില്‍ പല തട്ടിപ്പുകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ പാര്‍ലറുകളുടെ പേരില്‍ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പരസ്യങ്ങള്‍ കണ്ട് സുഖചികിത്സയ്ക്ക് പോയവര്‍ തട്ടിപ്പിനിരയായ സാഹചര്യം ഉണ്ടായെന്നും അധികൃതര്‍ അറിയിച്ചു. ഇനി ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലും വാഹനങ്ങളിലും നിരത്തുകളിലും പരസ്യം നടത്തിയാല്‍ പിടിയിലാകും.വ്യാജ പാര്‍ലറുകളിലെത്തുന്നരെർ പിടിച്ചുപറിക്കും മോഷണത്തിനും ഇരയാക്കുക, ബാങ്ക് കാർഡ് തട്ടിയെടുത്ത് പണം കവരുക, നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടുക എന്നിവയാണ് വിവിധ തട്ടിപ്പ് രീതികള്‍. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരു മസാജ് സെന്‍ററിലെ ആറുപേരെ പോലീസ് പിടികൂടി. ഇവർക്ക് അരലക്ഷം ദിർഹം പിഴയും മൂന്ന് വർഷം തടവും കോടതി വിധിച്ചു. നിരത്തുകളിൽ കാർഡുകൾ വിതറുന്നവർക്കെതിരെ പോലീസ് നടപടി കടുപ്പിക്കും. അനുമതി കൂടാതെ മസാജ് സെന്ററുകൾ തുറക്കുന്നതും അതിനായി പരസ്യം ചെയ്യുന്നതും തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മസാജ് സെന്‍ററുകളുടെ ഫോൺ നമ്പർ മരവിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മസാജ് സെന്‍ററുകളുമായി ബന്ധപ്പെട്ട പരാതികൾ 901, പോലീസ് ആപ്, ദുബായ് സാമ്പത്തിക കാര്യാലയ ടോൾ ഫ്രീ നമ്പർ 800545555 എന്നിവ വഴി അറിയിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *