യുഎഇയിൽ മകളുടെ വിവാഹത്തിന് വെർച്വൽ സാക്ഷിയായി തടവുകാരൻ; സൗകര്യം ഒരുക്കി ജയിൽ വകുപ്പ്
സ്വന്തം മകളുടെ വിവാഹ ചടങ്ങുകൾക്ക് സാക്ഷിയാകണമെന്ന തടവുകാരൻറെ ആഗ്രഹം സഫലീകരിച്ച് ദുബൈ ജയിൽ വകുപ്പ്. വിഡിയോ കോൺഫറൻസിങ് വഴിയാണ്സാധ്യമാക്കിയത്. തടവുകാരൻറെ കുടുംബത്തിൻറെ ആഗ്രഹം അറിഞ്ഞ ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെൻറ്സ് അനുമതി നൽകുകയായിരുന്നു.എല്ലാ നിയമ നടപടികളും അതിവേഗത്തിൽ പൂർത്തിയാക്കിയ അധികൃതർ വിവാഹ ചടങ്ങുകൾക്ക് തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി വിഡിയോ കോൺഫറൻസിങ് സംവിധാനം ജയിലിൽ സജ്ജമാക്കുകയായിരുന്നു. ഇതുവഴി തടവുകാരന് വിവാഹ ആശംസകൾ നേരാനും സുപ്രധാനമായ നിമിഷങ്ങൾക്ക് സാക്ഷിയാകാനും സാധിച്ചതായി മേജർ ജനറൽ മർവാൻ അബ്ദുൽ കരിം ജുൽഫർ പറഞ്ഞു. വിഡിയോ കോൺഫറൻസ് വഴി കുടുംബങ്ങളുമായി ആശയവിനിമയത്തിന് സൗകര്യം ഒരുക്കുന്നത് വഴി തടവുകാരുടെ മാനസിക സന്തോഷമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)