കുവൈറ്റിൽ വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ആശ്വാസം; തവണകളായി പണം അടയ്ക്കാൻ അവസരം
കുവൈറ്റ് ആസ്ഥാനമായുള്ള ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ തുടര്‍ന്ന് മലയാളികള്‍ക്കെതിരെ കേരള പോലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഒറ്റത്തവണ അടച്ചു തീർക്കാൻ പറ്റാത്തവർക്ക് ഘട്ടം ഘട്ടമായി പണം അടയ്ക്കാന്‍ അവസരം നൽകുമെന്ന് ബാങ്ക് അറിയിച്ചു. ഇതിനായി ബാങ്കിന്‍റെ കുവൈത്തിലെ കളക്ഷൻ വകുപ്പുമായി ബന്ധപ്പെടാന്‍ നിർദേശിച്ചു. കുവൈത്തിലെ ബാങ്കിൽനിന്ന് 700 കോടി രൂപയോളമാണ് മലയാളികൾ വായ്പയെടുത്തത്. തിരിച്ചടവിൽ വീഴ്ച വരുത്തി മാസങ്ങളായിട്ടും ബാങ്കിനെ ബന്ധപ്പെടാതിരുന്ന സാഹചര്യത്തിലാണ് അധികൃതർ കേരളത്തിലെത്തി എഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. ആയിരത്തിലധികം മലയാളികള്‍ക്കെതിരെയാണ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത്. ബാങ്കിനെ കബളിപ്പിച്ച് കടന്നുകളഞ്ഞവര്‍ക്കെതിരെ കുവൈത്തില്‍ ആദ്യം കേസ് രജിസ്റ്റർ ചെയ്തശേഷമാണ് കേരളത്തിലെത്തി പരാതി നൽകിയത്. 2019 – 2022 കാലയളവിലാണ് കൂടുതൽ പേരും വായ്പയെടുത്തിട്ടുള്ളത്.
ബാങ്കിനെ കബളിപ്പിച്ച് കടന്നുകളഞ്ഞവര്‍ക്ക് എതിരെ കുവൈത്തില്‍ ആദ്യം കേസ് റജിസ്റ്റർ ചെയ്ത ശേഷമാണ് കേരളത്തിലെത്തി പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള ആദ്യ പരാതിയാണ് കേരളത്തില്‍ നല്‍കിയത്. കേസിലകപ്പെട്ടവര്‍ നാട്ടില്‍ നിയമനടപടിക്ക് വിധേയരാകുന്നതോടൊപ്പം കുവൈത്തിലേക്കു വരുന്നതിനുള്ള യാത്രാ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. ഇന്ത്യയിലേക്ക് പോയവരെ കൂടാതെ, മറ്റു രാജ്യങ്ങളിലേക്ക് കടന്നവരെയും കളക്ഷന്‍ ഏജന്‍സി വഴി ബന്ധപ്പെട്ട് പണം തിരികെ പിടിക്കാനുള്ള നീക്കം ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിനായി മറ്റു രാജ്യങ്ങളിലേക്കും ഉടന്‍തന്നെ അധികൃതര്‍ പരാതികളുമായി മുന്നോട്ടു പോകും. 700 കോടിയോളം ഇന്ത്യന്‍ രൂപ കബളിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്. ലോണ്‍ തരപ്പെടുത്തിയവരില്‍ കൂടുതലും നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ്. ശമ്പള സര്‍ട്ടിഫിക്കറ്റിനൊപ്പം, കുവൈത്ത് ആരോഗ്യമന്ത്രാലയം (എംഒഎച്ച്), മറ്റ് തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള കണ്ടിന്യൂറ്റി ലെറ്ററും സമര്‍പ്പിച്ചാണ് വായ്പ തരപ്പെടുത്തിയിരുന്നത്. കണ്ടിന്യൂറ്റി ലെറ്റര്‍ ഗ്യാരണ്ടി അല്ല. മറിച്ച്, അവരുടെ ശമ്പളം കൃത്യമായി ബാങ്കില്‍ വരുന്നുണ്ടോയെന്നും ശമ്പളം മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ അനുവദിക്കാതിരിക്കാനും വേണ്ടിയുള്ളതാണ്. അതുകൊണ്ടു തന്നെ കുവൈത്തിലെ ജോലി രാജി വച്ച് മറ്റ് രാജ്യങ്ങളിലേക്ക് പോയവരിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ കഴിയില്ല. ഈ സാഹചര്യം പലരും ബോധപൂര്‍വ്വം മുതലെടുക്കുകയായിരുന്നു. കോവിഡിന് ശേഷം കുവൈത്തിൽ നിന്ന് യുകെ, കാനഡ, അയര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിയാവശ്യത്തിന് പോയവരില്‍ പലരും ലോണ്‍ അടക്കാത്തവരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)