യുഎഇയില്‍ 6.5 നോട്ടിക്കൽ മൈൽ അകലെ കപ്പലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം, രക്ഷപ്പെടുത്തി അധികൃതര്‍
കപ്പലില്‍വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ രണ്ടുപേരെ രക്ഷപ്പെടുത്തി അധികൃതര്‍. ചരക്ക് കപ്പലില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് യുഎഇ നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ അറിയിച്ചു. ഷാർജയിലെ അൽ ഹംരിയ തുറമുഖത്തുനിന്ന് 6.5 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. അടിയന്തര റിപ്പോർട്ട് ലഭിച്ചയുടൻ, കപ്പൽ കണ്ടെത്തുന്നതിന് കോസ്റ്റ് ഗാർഡ് ഗ്രൂപ്പുമായി ഏകോപിപ്പിച്ച് നാഷണൽ ഗാർഡ് രക്ഷാപ്രവർത്തനം വിജയകരമായി നടത്തി. ഉടന്‍തന്നെ ഒരു സെർച്ച് ആൻഡ് റെസ്ക്യൂ ബോട്ട് സംഭവസ്ഥലത്തേക്ക് അയച്ചു. പരിക്കേറ്റവരെ സുരക്ഷിതമായി തുറമുഖത്തേക്ക് മാറ്റി. കപ്പലില്‍ വെച്ചുതന്നെ പ്രഥമശുശ്രൂഷ നൽകി. പരിക്കേറ്റവരിലൊരാളെ ആംബുലൻസിൽ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നവംബര്‍ 21 ന് സമാനമായ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നു. അബുദാബിയിലെ സിർകു ദ്വീപിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ഒരു മറൈൻ മത്സ്യബന്ധന കപ്പലിലുണ്ടായിരുന്ന ഒരാൾ ഗുരുതരാവസ്ഥയിലായതിനാൽ ദുരന്തറിപ്പോർട്ട് ലഭിച്ചയുടന്‍ നാഷണൽ ഗാർഡ് രക്ഷാപ്രവര്‍ത്തനം നടത്തി. സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം റെസ്‌ക്യൂ ടീം ഊന്നിപ്പറഞ്ഞു. ഏതെങ്കിലും അടിയന്തരസാഹചര്യത്തിൽ മറൈൻ എമർജൻസി ലൈനുമായി (996) ബന്ധപ്പെടാൻ നാവികരോട് ആഹ്വാനം ചെയ്തിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)