Posted By sneha Posted On

പ്രവാസികൾക്ക് പ്രതീക്ഷയായി നോര്‍ക്ക; കേരളത്തില്‍ ആരംഭിച്ച പുതുസംരംഭങ്ങളും റിക്രൂട്ട്മെന്‍റുകളും വിശദമായി അറിയാം

നോര്‍ക്ക റൂട്ട്സിന് ഒരു പൊന്‍തൂവല്‍ കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കിയ പുതിയ വ്യവസായ സംരംഭങ്ങളും പദ്ധതികളും വന്‍ വിജയം നേടി. നോര്‍ക്ക റൂട്ട്സിന്‍റെ കണക്കുകള്‍ പ്രകാരം, 10,000 പുതിയ വ്യവസായ സംരംഭങ്ങളാണ് തുടങ്ങിയത്. എന്‍ഡിപിആര്‍ഇഎം (Norka Department Project for Returned Emigrants) മുഖേന 1,400 പദ്ധതികള്‍, പ്രവാസി ഭദ്രതാ പദ്ധതി പ്രകാരം 8,600 ലേറെ പദ്ധതികള്‍, പ്രവാസി ഭദ്രതാ പദ്ധതിയില്‍ രണ്ടു ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെ വായ്പ നല്‍കി, എന്‍ഡിപിആര്‍ഇഎം പദ്ധതിയില്‍ 30 ലക്ഷം രൂപ, മൂലധന സബ്‌സിഡിയായി മൂന്നു ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കിയത്. സബ്ഡിഡിയുള്ള വായ്പകള്‍ ഉപയോഗപ്പെടുത്തിയാണ് സംരംഭകര്‍ ഈ വ്യവസായങ്ങള്‍ ആരംഭിച്ചത്.

1000 പേര്‍ക്ക് വിദേശ റിക്രൂട്ട്മെന്‍റില്‍ വിവിധ രാജ്യങ്ങളിലേക്ക് തൊഴില്‍ കിട്ടി. യുകെ, ജര്‍മനി, കാനഡ, സൗദി, കുവൈത്ത്, വെയില്‍സ് എന്നീ രാജ്യങ്ങളിലാണ് ആളുകള്‍‍ക്ക് തൊഴില്‍ ലഭിച്ചത്. കാനഡയിലേക്ക് 180 പേരും വെയില്‍സിലേക്ക് 250 പേരും റിക്രൂട്ട്‌മെന്‍റ് നടപടികള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം 250 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക ഡയറക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് നല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മക്കളുടെ തുടര്‍ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി അടുത്തിടെയാണ് നോര്‍ക്ക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 100 ദിവസത്തെ തൊഴിലാണ് ഉറപ്പ് നല്‍കുന്നത്. നോര്‍ക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്‍റ് അഥവാ നെയിം എന്ന പദ്ധതി സ്വകാര്യ കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാള്‍ക്ക് പ്രതിദിനം പരമാവധി 400 രൂപ വരെ കണക്കാക്കി നോര്‍ക്ക തൊഴില്‍ ഉടമക്ക് നല്‍കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *