മണിക്കൂറിൽ 120 ഉൽക്കകള്‍, യുഎഇയിലുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഉല്‍ക്ക വീഴ്ച കാണാം; ദിവസവും, സമയവും വിശദമായി അറിയാം
ഈ വര്‍ഷത്തെ ഉല്‍ക്കാവീഴ്ച അടുത്തെത്തി. ഡിസംബര്‍ 13 ന് ഈ വര്‍ഷത്തെ അവസാനത്തെ ഉല്‍ക്കാവര്‍ഷം (ജെമിനിഡ്സ് മെറ്റിയര്‍ ഷവര്‍) യുഎഇയിലുള്ളവര്‍ക്ക് കാണാനാകും. മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ എത്തിക്കാന്‍ കഴിയുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് പറഞ്ഞു. ജെമിനിഡ്സ് മെറ്റിയർ ഷവർ ഒരു വാർഷിക ആകാശ കാഴ്ചയാണ്. 3200 ഫെത്തോൺ എന്ന ഛിന്നഗ്രഹത്തിൻ്റെ അവശിഷ്ട പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ജെമിനിഡ്സ് മെറ്റിയര്‍ ഷവര്‍ സഭവിക്കുന്നത്. ഈ ശകലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവ സ്വയം കത്തിച്ച് ആകാശത്ത് ഉടനീളം തിളക്കമുള്ള പ്രകാശരേഖകള്‍ ഉണ്ടാകുന്നു. ജെമിനിസ് ഉൽക്കാവർഷത്തിന് ഈ പേര് ലഭിച്ചത് ജെമിനി നക്ഷത്രസമൂഹത്തിനുള്ളിലെ ആകാശത്തിലെ ഒരു ബിന്ദുവിൽ നിന്ന് ഉൽക്കകൾ ഉത്ഭവിക്കുന്നതുകൊണ്ടാണ്. എല്ലാ ഡിസംബറിലും അതിശയകരമായ ഒരു ആകാശ കാഴ്ച സമ്മാനിക്കാന്‍ ഇപ്പോള്‍ ജെമിനിഡുകള്‍ക്ക് സാധിക്കാറുണ്ടെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് പറയുന്നു. 1862-ലാണ് ജെമിനിഡ്സ് ഉൽക്കാവർഷം ആദ്യമായി നിരീക്ഷിക്കപ്പെട്ടത്. ഡിസംബർ 13 വെള്ളിയാഴ്ച രാത്രി 9 മുതൽ പുലർച്ചെ 1 വരെ ഉല്‍ക്കാവര്‍ഷം ദുബായിലെ അല്‍ ഖുദ്ര മരുഭൂമിയില്‍ കാണാനാകും. ടിക്കറ്റ് പ്രവേശനം (ജനറൽ ടിക്കറ്റ്: 150 ദിർഹം; കുട്ടികൾ (13 വയസിന് താഴെ) 120 ദിർഹം; ഡിഎജി അംഗങ്ങൾ: 100 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)