യുഎഇയിലെ ഈ എമിറേറ്റ്സിൽ പത്തുമാസത്തിനിടെ വാഹനാപകടത്തിൽ മരിച്ചവരുടെ കണക്കുകൾ പുറത്ത്
കഴിഞ്ഞ 10 മാസത്തിനിടെ ഫുജൈറയിലെ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത് 10 പേർ. 9901 വാഹനാപകടങ്ങളാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ഇതിൽ 169 പേർക്ക് പരിക്കേറ്റു.എമിറേറ്റിൽ ഗതാഗത സുരക്ഷ ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ കാമ്പയിനിൻറെ മുന്നോടിയായി ഫുജൈറ പൊലീസാണ് അപകടങ്ങളുടെ സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത് ഒക്ടോബറിലാണ്.ആ മാസം 1083 അപകടങ്ങളിലായി 26 പേർക്ക് പരിക്കേൽക്കുകയും നാലുപേർ മരിക്കുകയും ചെയ്തു. സെപ്റ്റംബർ, ഫെബ്രുവരി, ജൂൺ മാസങ്ങളിലെ അപകടങ്ങളിൽ 57 പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.എമിറേറ്റിൽ സുരക്ഷിത ഗതാഗതം ഉറപ്പാക്കാൻ ‘മാറുന്ന കാലാവസ്ഥയിൽ സുരക്ഷിത ഡ്രൈവിങ്’ എന്ന പ്രമേയത്തിൽ ഒരുമാസത്തെ കാമ്പയിന് ചൊവ്വാഴ്ച തുടക്കമായി. പൊടിക്കാറ്റ്, മഴ, വെള്ളപ്പൊക്കം, മൂടൽമഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥകളിൽ അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പാണ് കാമ്പയിൻ നടത്തുന്നത്. കാലാവസ്ഥക്കനുസൃതമായി വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)