യുഎഇയിലെ ഈ എമിറേറ്റ്സിൽ തുറമുഖവും ഫ്രീ സോണും 2 വർഷത്തിനകം
റാസൽഖൈമയിൽ വലിയ കപ്പലുകൾ അടുപ്പിക്കാൻ സാധിക്കുന്ന തുറമുഖവും അതിനോട് അനുബന്ധിച്ച് 80 ലക്ഷം ചതുരശ്ര മീറ്റർ ഫ്രീ സോണും നിർമിക്കും. സഖർ 2 തുറമുഖ–ഫ്രീ സോൺ പദ്ധതി 2027ലാണ് പ്രവർത്തനം ആരംഭിക്കുക. തുറമുഖം യാഥാർഥ്യമാകുന്നതോടെ അൽ ജസീറ ഷിപ് യാഡും സഖർ 2ലേക്ക് മാറ്റും. കാലാവധി പൂർത്തിയായ കപ്പലുകളുടെ ഭാഗങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള റീസൈക്ലിങ് സൗകര്യവും ആഡംബര യോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള വർക്‌ഷോപ്പുകളും പുതിയ തുറമുഖത്ത് ഒരുക്കുമെന്നു റാക് പോർട്സ് സിഇഒ റോയി കമ്മിൻസ് പറഞ്ഞു.
Comments (0)